Login

Lost your password?
Don't have an account? Sign Up

22 കൂട്ടം കറികളുമായ

Contact us to Add Your Business

ഉച്ചയൂണിന് എന്താ കറിയെന്ന് ചോദിച്ചാൽ കുഴഞ്ഞു പോകും അത്രത്തോളം കറികളുണ്ട് സുശീല ചേച്ചിയുടെയും രഘു ചേട്ടൻറെയും ഡോൺ ഹോംലി ഫുഡ്‌സിൽ. 60 രൂപക്ക് ചോറ് കൂട്ടി കറികൾ കഴിച്ചു എന്ന് വേണം പറയാൻ.തൊടുപുഴയിൽ നിന്ന് ഇടുക്കിയിലേക്ക് പോകുന്ന വഴിക്ക് അശോക ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്താണ് ഈ ചെറിയ ഹോട്ടൽ. ഹോട്ടൽ ചെറുതാണെങ്കിലും തിരക്കിന് കുറവൊന്നുമില്ലാട്ടോ. ഉച്ചക്ക് അല്പം താമസിച്ചു ചെന്നാലും ഊണ് ലഭിക്കും പക്ഷെ കറികളുടെ എണ്ണം കുറയാൻ ചാൻസുണ്ട്. 20 ഇൽ പരം കറികളുണ്ട് 22 കറികൾ എന്നാണു പറയാറ്. ഒന്നും തട്ടിക്കൂട്ട് കറികളല്ലാട്ടോ.
Don homely foods
Contact No: 9495394030
For location:

Vlog Partners:

Camera and Edit:

Click Here to Add Your Business

https://www.idukkidistrict.com

41 comments

  1. vishnu mv

    ഈ കടയൊക്കെ കാണുമ്പോൾ ആണ് നമ്മുടെ കോഴിക്കോട് നന്മ മരം ബാലേട്ടന്റെ കട എടുത്തു കടലിൽ ഇടാൻ തോന്നുന്നത്..

  2. Abhi jith

    കൊള്ളാം അടിപൊളി
    60 രൂപയ്ക്ക് നഷ്ടം ഇല്ലാ ചേട്ടാ … എനിക്ക് ഇഷ്ടപ്പെട്ടു 👏👏

    1. Abhi jith

      @Entertainment funny i think …. കണ്ടിട്ട് നമുക്ക് 60 രൂപയ്ക്ക് മുതലാകും .. അവർക്ക് അത് എങ്ങനെ മുതലാകും എന്ന് അറിഞ്ഞ് കൂടാ
      ചിലർ ലാഭം നോക്കാതെ ചെയ്യുന്നവരും ഉണ്ട് … പിന്നെ ഇത് നല്ലോരു Marketing തന്ത്രവും ആണ്

  3. Jins Joy

    ഞാൻ 7തവണ ഇവിടെ പോയിട്ടുണ്ട്..മാസത്തിലെ എല്ലാ ചൊവ്വാഴ്ച ദിവസവും ഇവിടെ പോകാറുണ്ട്…ഇപ്പോൾ നിർത്തി…
    കാരണം
    ആദ്യം ഒന്ന് രണ്ട് തവണ ചേച്ചി എല്ലാ കറികളും വിളമ്പി.. പിന്നീടങ്ങോട്ട് ചോദിച്ചു വാങ്ങിച്ചാൽ മാത്രം കിട്ടും എന്ന അവസ്ഥയായി…. അവർ എപ്പോഴും തിരക്കിലാണ്… രണ്ടാം തവണ ചോറ് കിട്ടാൻ വെയിറ്റ് ചെയ്യുന്ന സമയം കൊണ്ട് നമ്മുടെ വിശപ്പ് കെട്ടുപോകും…
    പിന്നെ സർക്കാർ ജോലിക്കാരോട് ഇവർക്ക് വലിയ പ്രിയമാണ്.. അവർ കേറി വന്നാൽ ഇവർ സീറ്റ്‌ പിടിച്ചു കൊണ്ടുപോയി ഇരുത്തും… അല്ലാത്തവർക്ക് കാത്തിരിക്കണം…
    വീഡിയോ പോസ്റ്റ്‌ ചെയ്തയാൾ അവിടെ ആദ്യമായി പോയതാണ്… അങ്ങനെ ചെല്ലുന്നവരെ അവർ മാക്സിമം സൽക്കരിക്കും… 70 കൊടുത്തു ഊണുകഴിക്കുന്ന ഉദ്യോഗസ്ഥന്മാരും ആദ്യമായി വരുന്നവരും 100 രൂപ അവർക്കു കൊടുക്കും.. എന്നിട്ട് ബാക്കി വെച്ചോളാൻ പറയും.. അപ്പോൾ അവർ ഡബിൾ ഹാപ്പി ആകും…

    1. walk with kerala

      കുറച്ചാളുകൾ സ്ഥിരം അവിടുന്ന് കഴിക്കുന്നവരുണ്ട് അവർക്ക് പ്രത്യേക പരിഗണയുണ്ടെന്ന് ഞങ്ങൾ ചെന്നപ്പോഴും കണ്ടതാണ്. പക്ഷെ ഞങ്ങളോടോ അന്നേരം അവിടെ വന്നവരോടോ തിരിവൊന്നും കാണിച്ചതായി തോന്നുന്നില്ല. ഓരോരുത്തരുടെയും അനുഭവം വ്യത്യസ്തമായിരിക്കും .

  4. Nabeel T

    നിന്നോടൊക്കെ ദൈവം ചോദിക്കും..
    കൊതിപ്പിക്കുന്നതിനും ഒരു കണക്കില്ലെ..ചേട്ടാ..

  5. Muraleedharanpillai Sankarapillai

    ഈ കടയിൽ നിന്നും ഊണുകഴിച്ചവർ ആരെല്ലാം?l നല്ല ഭക്ഷണം: ആദ്യം വരുന്നവരെ കണ്ടാൽ ആ ചേച്ചിക്ക് അറിയാം

    1. walk with kerala

      zahra srf zahra ഇങ്ങോട്ട് പോന്നോളൂ ഇടുക്കി റൂട്ട് ആണ് , ഫുഡും കഴിച് ഇടുക്കിയും കണ്ടിട്ട് പോകാം

  6. dayan kalarickel

    ഇത്രയും വിഭവ സദ്യ ആവുംമ്പോള്‍ ഇല വാഴയില ആവണം…ഈ..ഇല മഹാമോശമായ് തോന്നുന്നു

Leave a Comment

Your email address will not be published. Required fields are marked *

*
*